മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ധർണ നടത്തി

മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ധർണ നടത്തി

മത്സ്യത്തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ഏരിയ കേന്ദ്രങ്ങളിൽ ധർണ നടത്തി. ഫോർട്ട്‌ കൊച്ചി കമാലക്കടവിൽ ധർണ യൂണിയൻ ജില്ലാ സെക്രട്ടറി എ എക്സ് ആന്റണി ഷീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം പി സി റോളണ്ട് അധ്യക്ഷനായി.

വൈപ്പിൻ കാളമുക്കിൽ സംസ്ഥാന കമ്മിറ്റി അം​ഗം എ കെ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ വി സുധീഷ് അധ്യക്ഷനായി. തെക്കൻ പറവൂരിൽ സംസ്ഥാന കമ്മിറ്റി അം​ഗം ടി എസ് പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം പി വി രാമചന്ദ്രൻ അധ്യക്ഷനായി. എറണാകുളം പനമ്പുകാട് ഫിഷറീസ് സ്കൂളിനുസമീപം ജില്ലാ പ്രസിഡന്റ്‌ ടി കെ ഭാസുരാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം കെ എ രാ​ഗേഷ് അധ്യക്ഷനായി.

Leave A Reply
error: Content is protected !!