ദുബായിൽ സ്കൂൾ ബസുകളിലെ പരിശോധന ഊർജിതമായി തുടരുന്നു

ദുബായിൽ സ്കൂൾ ബസുകളിലെ പരിശോധന ഊർജിതമായി തുടരുന്നു

ദുബായ്; ദുബായിൽ സ്കൂൾ ബസുകളിലെ പരിശോധന ഊർജിതമായി തുടരുന്നു.ഇതിനകം 103 സ്കൂളുകളുടെ ബസുകളിൽ 1,331 പരിശോധനകൾ നടന്നതായും  ഡ്രൈവർമാരും മറ്റു ജീവനക്കാരും അനുമതിയില്ലാതെ പ്രവർത്തിച്ചതിന് 108 ബസുകൾക്ക് നോട്ടീസ് നൽകിയതായും അറിയിച്ചു.

പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു നടപടി. കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങൾ ബസ് ഓപറേറ്റർമാർ പാലിക്കുന്നുണ്ടോ എന്നും പ്രതിരോധ നടപടികൾ കാര്യക്ഷമമാണോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Leave A Reply
error: Content is protected !!