എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ:എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന്ദാ രുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് – അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്.ഡ്രൈവർ ഭാഗത്തെ വീലിൽ ചവിട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു.

വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ഇന്ന് പകൽ 2.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave A Reply
error: Content is protected !!