ഋഷികേശിന് ഉപഹാരവുമായി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി

ഋഷികേശിന് ഉപഹാരവുമായി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി

കേരള സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ യോഗയിലും, റിഥമിക് ചെയറിലും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയ കാട്ടകാമ്പാൽ പന്തായിൽ രൂപേഷ് – രജിത ദമ്പതികളുടെ മകനായ ഋഷികേശിന് ഉപഹാരവുമായി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ജയശങ്കർ.ആർത്താറ്റ് ഹോളിക്രോസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഋഷികേശ് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധികരിച്ച് മൽസരിക്കുന്ന ഋഷികേശ് നാടിൻ്റെ അഭിമാനമാണെന്ന് കെ.ജയശങ്കർ അഭിപ്രായപ്പെട്ടു.
കെ.വി മണികണ്ടൻ അധ്യക്ഷത വഹിച്ചചടങ്ങിൽ മുൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.സി മോഹൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൻ.എം റഫീക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.എം ജെയിംസ്, കെ.എം രാജു, എൻ.ആർ ദേവരാജൻ ,ജനാർദനൻ നായർ, എൻ ആർ ജയപ്രകാശ്, ജെയിംസ് കാട്ടിൽ, പ്രകാശൻ നടുവിൽപ്പാട്ട്, സി.എം ഗഫൂർ, ചാർളി പഴഞ്ഞി എന്നിവർ നേതൃത്വം നൽകി.അടുത്ത മാസം ജയ്പൂരിൽ വെച്ച് നടക്കുന്ന നാഷ്ണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ പ്രതിഭ.
Leave A Reply
error: Content is protected !!