ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

ഷാർജ; ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.’എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’  എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ13 വരെ ഷാർജ അല്‍ താവൂനിലെ എക്സ്പോ സെന്ററിലാണ്  40–ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.  യുഎഇ സുംപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധാകാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി.

അതേസമയം പുസ്​തകോൽസവത്തിൽ 83രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പ​ങ്കെടുക്കുമെന്ന്​ സംഘാടകർ അറിയിച്ചു. ഇവയിൽ ഒമ്പത്​ രാജ്യങ്ങൾ ആദ്യമായാണ്​ പുസ്​തകോൽസവത്തിൽ എത്തുന്നതെന്നും സംഘാടകർ ഷാർജ ഹൗസ്​ ഓഫ്​ വിസ്​ഡം ലൈബ്രററിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

1559 പ്രസാധകരുടേതായി എണ്ണമറ്റ പുസ്​തകങ്ങൾ ലോകത്തിന്​ മുന്നിൽ പരിചയപ്പെടുത്തുന്ന പരിപാടി സവംബർ മൂന്നു മുതൽ 13വരെ ഷാർജ എക്​സ്​പോ സെൻററിലാണ്​ അരങ്ങേറുക. ചടങ്ങിൽ വിവിധ ദിവസങ്ങളിലായി ഇത്തവണത്തെ നൊബേൽ സാഹിത്യ ജേതാവ്​ താനസാനിയൻ എഴുത്തുകാരൻ അബ്​ദുറസാഖ്​ ഗുർനയും ജ്ഞാനപീഠ ജേതാവായ ഇന്ത്യൻ എഴുത്തുകാരൻ അമിതാവ്​ ഘോഷ്​ അടക്കമുള്ളവരും പ​ങ്കെടുക്കും.

Leave A Reply
error: Content is protected !!