ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒട്ടനവധി ഉല്‍സവകാല ഓഫറുകള്‍

ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒട്ടനവധി ഉല്‍സവകാല ഓഫറുകള്‍

കൊച്ചി: ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു. ഭവന- വാഹന വായ്പകളില്‍ പലിശനിരക്കിലും പ്രോസസിംഗ് ഫീയിലുമുള്ള ഇളവുകളാണ് പ്രധാന ആകര്‍ഷണം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ പൂര്‍ണമായും ഇളവു ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25% പലിശയിളവാണ് മറ്റൊരാകര്‍ഷണം.

വാഹനവായ്പയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് https://www.federalbank.co.in/auto-loan-offers

ബിഗ്ബാസ്കറ്റ്, സ്വിഗ്ഗി, മേക്ക് മൈ ട്രിപ്, ഗോഇബിബോ, ഇനോക്സ്, ഈസ് മൈട്രിപ്, സ്നാപ് ഡീല്‍ തുടങ്ങി, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ അടിക്കുമ്പോള്‍ വരെ ചെലവാക്കുന്ന തുകയുടെ 15% എന്ന നിരക്കില്‍, പരമാവധി 2000 രൂപ വരെ കാഷ്ബാക്കും ഡിസ്കൗണ്ടുകളും ലഭ്യമാണ്.

ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓഫര്‍ : ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി തുക പിന്നീട് മാസതവണകളായി അടയ്ക്കാനുള്ള സംവിധാനമാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ. 3,6,9,12 എന്നീ മാസതവണകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

DC<space>EMI DC<space>EMIഎന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പരിലേക്ക് എസ് എം എസ് അയച്ചോ, 7812900900 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ നല്‍കിയോ ഡെബിറ്റ് കാര്‍ഡ് ഇ എം ഐ ഉപയോഗിച്ച് എടുക്കാവുന്ന തുക എത്രയെന്ന് അറിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക https://www.federalbank.co.in/debit-card-emi-offers.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, യമഹ, ബജാജ്, ഹീറോ തുടങ്ങിയവരുടെ വാഹനങ്ങള്‍ വാങ്ങുന്നതിന് 5% വരെ കാഷ്ബാക്കും മറ്റ് ഇളവുകളും ലഭ്യമാണ്. ഗൃഹോപകരണ നിര്‍മാതാക്കളായ പാനസോണിക്, യുറേക്കാഫോബ്സ്, സാംസംഗ്, വേള്‍പൂള്‍, ഗോദ്റേജ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് 22.50% വരെ കാഷ്ബാക്ക് ലഭ്യമാണ്. റിലയന്‍സ് റീട്ടെയ്ല്‍, ബോഷ്, തോഷിബ,ക്രോമ തുടങ്ങി മറ്റനേകം കമ്പനികളുടെ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!