കുവൈത്തിൽ സുരക്ഷ പരിശോധന താൽക്കാലികമായി നിർത്തി

കുവൈത്തിൽ സുരക്ഷ പരിശോധന താൽക്കാലികമായി നിർത്തി

കു​വൈ​ത്ത്;​ കുവൈത്തിൽ സുരക്ഷ പരിശോധന താൽക്കാലികമായി നിർത്തി.പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ്​ കാ​മ്പ​യി​ൻ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്രം നി​റ​ഞ്ഞു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വേ​ഗ​ത്തി​ൽ നാ​ട്ടി​ല​യ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രു വി​മാ​ന​ത്തി​ൽ അ​യ​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ഒ​രു​മി​ച്ച്​ പാ​ർ​പ്പി​ക്കു​ന്ന​തി​നും പ​രി​മി​തി​യു​ണ്ട്. ത​ട​വു​കാ​ർ​ക്കി​ട​യി​ൽ വൈ​റ​സ്​ പ​ട​രാ​തി​രി​ക്കാ​ൻ ജ​യി​ൽ വ​കു​പ്പ്​ ക​ഴി​യു​ന്ന​വി​ധം ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. പു​തു​താ​യി കൊ​ണ്ടു​വ​രു​ന്ന​വ​രെ പ്ര​ത്യേ​കം ബ്ലോ​ക്കി​ലാ​ണ്​ താ​മ​സി​പ്പി​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ഉ​ട​ൻ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ന്നു​ണ്ട്. ജ​യി​ൽ ഇ​ട​ക്കി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു. ജ​യി​ലി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്ത​ലി​ലൂ​ടെ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന തു​ട​രും. ര​ണ്ടാ​ഴ്​​ച​ക്കി​ടെ ആ​യി​ര​ത്തോ​ളം പേ​ർ പി​ടി​യി​ലാ​യി.

Leave A Reply
error: Content is protected !!