സ്പിന്‍ കുരുക്കിൽ വീണ ഡൽഹിയെ 135ൽ ഒതുക്കി കൊൽക്കത്ത

സ്പിന്‍ കുരുക്കിൽ വീണ ഡൽഹിയെ 135ൽ ഒതുക്കി കൊൽക്കത്ത

ഐപിഎല്ലിൽ ഇന്ന് നടന്ന മൽസരത്തിൽ ഡൽഹിയെ 135ൽ കൊൽക്കത്ത ഒതുക്കി. ആദ്യം ബ്വാട്ട ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. വരുൺ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കിൽ ഡൽഹി തകരുകയായിരുന്നു. പൃഥ്വി ഷാ തൻറെ സ്ഥിരം രീതിയിൽ ബാറ്റ് വീശിയെങ്കിലും സ്‌കോർ 32 നിൽക്കെ ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 പന്തിൽ 18 റൺസ് നേടിയ പ്രിത്വി ഷായെ വരുൺ ആണ് പുറത്താക്കിയത്.

സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 39 റൺസ് നേടിയെങ്കിലു൦ ഇരുവര്‍ക്കും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36) എന്നിവർ പുറത്തായതിന് ശേഷം ഡൽഹി നായകൻ പന്തും പെട്ടെന്ന് പുറത്തായതോടെ ഡൽഹി 90/4 എന്ന നിലയിലേക്ക് തകർന്നു. പിന്നീട് ഷിറ്റ്മ്യര്‍ ശ്രേയസ് അയ്യർ സഖ്യം 27 റൺസ് നേടി. 7 റൺസ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടായതോടെ സ്‌കോർ വേഗത പിന്നെയും കുറഞ്ഞു. ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റൺസ് നേടി.

Leave A Reply
error: Content is protected !!