നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയിൽ,ആഡംബര കാറിൽ കടത്തിയ 2760 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങലാണ് പിടിച്ചെടുത്തത് .
ഇളമ്പള്ളൂർ പെരുമ്പുഴ കടയിൽ വീട്ടിൽ സിയാദിനെ (30)യാണ്‌ പൊലീസ്‌ അറസ്റ്റ് ചെയ്തത്‌. കുനമ്പായിക്കുളം അമ്പലത്തിനു സമീപത്തുനിന്നാണ് കാറിൽ കടത്തിക്കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌.

കാറിന്റെ ഡിക്കിയിലും പിൻസീറ്റിലും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ശംഭു, കൂൾ ലിപ്പ്, ലോയൽ ടുബാക്കോ തുടങ്ങിയ 2760 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പൊലീസ് കസ്റ്റഡിയിൽ കാറും എടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി വി അനിൽകുമാർ, സബ്‌ ഇൻസ്‌പെക്ടർമാരായ ജയേഷ്, പ്രകാശ്, എഎസ്‌ഐ അജയൻ, എസ്‌സിപിഒ ബൈജു എസ് നായർ, സിപിഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply
error: Content is protected !!