മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്‌ന്ന പ്രദേശങ്ങൾ

മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്‌ന്ന പ്രദേശങ്ങൾ

മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്‌ന്ന പ്രദേശങ്ങൾ . മാന്നാർ ചെന്നിത്തല പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമായി. ​പമ്പാനദിയിലുംഅച്ചൻകോവിലാറുകളിലും ജലനിരപ്പ് ഉയർന്നു. തോടുകളും കൈത്തോടുകളും കവിഞ്ഞു

​പാവുക്കര, വൈദ്യൻ കോളനി, മൂർത്തിട്ട, മുക്കാത്താരി, വള്ളക്കാലി, പൊതുവൂർ എന്നിവിടങ്ങളിലെയും ചെന്നിത്തലയിൽ വള്ളാംകടവ്, സ്വാമിത്തറ, ചില്ലിതുരുത്തിൽ, പുത്തനാർ, തേവർകടവ്, കുരയ്‌ക്കലാർ, തകിടി, നാമങ്കേരി, പറയങ്കേരി, പാമ്പനം ചിറ, വാഴക്കൂട്ടം, കാരിക്കുഴി, മുണ്ടോലിക്കടവ്, കാങ്കേരിദ്വീപ് ഈഴക്കടവ്, വലിയപെരുമ്പുഴ, പ്രായിക്കര എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി റോഡുകൾ മുങ്ങി ഗതാഗതം താറുമാറായി. കിഴക്കൻവെള്ളത്തിന്റെ വരവോടെ പാടങ്ങളെല്ലാം മുങ്ങി.

​ബുധനൂർ പഞ്ചായത്തിൽ താഴാന്ത്ര, തൈയൂർ, പ്ലാക്കാത്തറ കോളനി, പെരിങ്ങിലിപ്പുറം, മുതശേരി, മേടയിൽ തെക്ക്, ഉളുന്തി എന്നിവിടങ്ങളിൽ വെള്ളക്കെട്ടാണ്‌. 
 പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ജി രാമകൃഷ്‌ണൻ, അഡ്വ. കെ കെ രാജേഷ്‌കുമാർ, സുജാത, സുജാത മുരളി, വി ടി ഹരിദാസ്, ശോഭ മഹേശ്വൻ, സുരേഷ്, ജി മോഹനൻ, ശ്രീജ, ശാന്ത ഗോപകുമാർ, രാജി, പഞ്ചായത്ത് സെക്രട്ടറി സി പി വിൻസന്റ് എന്നിവർ സന്ദർശിച്ചു.

Leave A Reply
error: Content is protected !!