സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം നടന്നു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം നടന്നു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. പട്ടികജാതി–-വർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേർന്ന്‌ നടത്തുന്ന പരിപാടിയാണിത് .

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ഇന്ദിര തിലകൻ അധ്യക്ഷയായി. ‘സമഗ്രവികസനം സാമൂഹിക ഐക്യത്തിലൂടെ’ വിഷയത്തിൽ പി ജയരാജ് പ്രഭാഷണം നടത്തി. ‘കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ’ വിഷയത്തിൽ ഡോ. വി എസ് വിശ്വകല ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സംഗീത, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി ബെഞ്ചമിൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ രജിത്ത് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!