അങ്കണവാടി ജീവനക്കാർക്ക് ആദരവും, യാത്രയയപ്പും നൽകി

അങ്കണവാടി ജീവനക്കാർക്ക് ആദരവും, യാത്രയയപ്പും നൽകി

വനിത ശിശു വികസന വിഭാഗം ചൊവ്വന്നൂര് അഡീഷണൽ ഐ സി ഡി എസ് ന്റെ നേതൃത്വത്തിൽ അവാര്ഡ്‌ നേടിയ അങ്കണവാടി ജീവനക്കാർക്ക് ആദരവും, സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയ്‌പ്പും നൽകി. യോഗത്തിൽ പ്രോജക്ട് ഓഫീസർ ഷിബില അദ്ധ്യക്ഷയായി.

മികച്ച അങ്കണവാടിക്കുള്ള 2018 – 19 വർഷത്തെ അവാർഡിനർഹമായ ഗിരിജ ടീച്ചർ, അങ്കണവാടി അധ്യാപിക, ഹെൽപ്പർ എന്നിവർക്കുള്ള അവാർഡ്‌ നേടിയ സുഗന്ധി ടീച്ചർ വിജയലക്ഷമി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരായ ശാരദ,സുമതി,സീത, ഇന്ദിര,സുഭദ്ര എന്നിവർക്ക് യാത്രയയപ്പും നൽകി. ഐ.സി.ഡി.എസ്.സൂപ്പർവൈസർമാർ, സ്കൂൾ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Reply
error: Content is protected !!