ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം

ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം

ഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ വരെ ബിഎസ്എഫിന് പരിശോധനകൾ നടത്താം. 15 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമായിരുന്നു നേരത്തെ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നത്.

പുതിയ അധികാരപരിധി പ്രകാരം ഗുജറാത്തിൽ ബിഎസ്എഫിന്റെ അധികാര പരിധി 80 കിലോമീറ്ററിൽ നിന്നും 50 ആയി കുറഞ്ഞു. രാജസ്ഥാനിൽ നേരത്തെ തന്നെ 50 കിലോമീറ്ററായിരുന്നു. ഇത് അതേപടി തുടരും.1968ലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ആക്ട് സെക്ഷൻ 139 പ്രകാരം അതിർത്തി രക്ഷാസേനയുടെ പരിധിയിലുള്ള പ്രദേശങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്രത്തിന് അതാത് സമയങ്ങളിൽ കൃത്യമായി നിർദ്ദേശങ്ങൾ നൽകണം. ഇത് പ്രകാരമാണ് മേഖലകൾ പുതുക്കി നിശ്ചയിച്ചത്. തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

Leave A Reply
error: Content is protected !!