സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു.തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗ സബാപതിയുടെ ഭാര്യ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്.

റിയാദില്‍ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്നു തമിഴ് കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനഗ സബാപതിക്കും പരിക്കേറ്റിട്ടുണ്ട്. ദമ്മാമിന് സമീപം അല്‍ഖോബാറിലേക്ക് പോകാനായിരുന്നു കുടുംബം റിയാദില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ രംഗത്തുണ്ട്.

Leave A Reply
error: Content is protected !!