മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ടൂർ പാക്കേജ് ഓഫറുമായി കെ.എസ്.ആർ.റ്റി.സി

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ടൂർ പാക്കേജ് ഓഫറുമായി കെ.എസ്.ആർ.റ്റി.സി

1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് എന്നിവ ഉൾക്കൊളിച്ചു മലപ്പുറത്ത് നിന്നും മുന്നാറിലേക്കുള്ള ടൂർ പാക്കേജ് കെഎസ്ആർറ്റിസി പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ചുള്ള ഗതാഗത മന്ത്രിയുടെ എഫ്ബി പോസ്റ്റ് ചുവടെ.

“മൂന്നാർ” തെക്കിൻ്റെ കാശ്മീർ…
മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും.
വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ.
കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ?
പലരും ചിന്തിക്കുന്നുണ്ട്……
എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന് അവസ്സരം നൽകുകയാണ്.
“മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര”
അതോ വെറും 1000 രൂപക്ക് .
മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജുമായി എത്തുന്നു.
1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് എന്നിവ ഈ പാക്കേജിൽ സഞ്ചാരികൾക്ക് ലഭ്യമാണ്.
Leave A Reply
error: Content is protected !!