പെരുമാൾ ആയി ഗോകുലം ഗോപാലൻ: പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റർ കാണാം

പെരുമാൾ ആയി ഗോകുലം ഗോപാലൻ: പത്തൊൻപതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റർ കാണാം

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാലഘട്ടത്തിലെ നവോത്ഥാന നായകൻമാരുടെ കഥയാണ് പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ വിനയൻ പുറത്തുവിട്ടു. ഗോകുലം ഗോപാലൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. പെരുമാൾ ആയിട്ടാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നത്.

അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിട്ടാണ് സിജു വിത്സൺ ചിത്രത്തിൽ എത്തുന്നത്. മറ്റു പല മേഖലകളിലും തൻെറ കൈയ്യൊപ്പു ചാർത്തിയിട്ടുള്ള ശ്രീ ഗോകുലം ഗോപാലൻ ഒരു അഭിനേതാവെന്ന നിലയിൽകൂടി തൻെറ വ്യക്തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാൾ എന്ന് വിനയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Leave A Reply
error: Content is protected !!