പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണം; ലോകാരോഗ്യ സംഘടന

പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണം; ലോകാരോഗ്യ സംഘടന

ജനീവ;പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന.രോഗപ്രതിരോധത്തെക്കുറിച്ചുള്ള നയപരമായ തീരുമാനമെടുക്കുന്ന സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെര്‍ട്ട്‌സിന്റെ(സെയ്ജ്) നാല് ദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് രോഗബാധ കൂടുതല്‍ തീവ്രമാകുന്നവരാണ് ഇത്തരക്കാരെന്നും അവര്‍ക്ക് കൂടുതല്‍ പ്രതിരോധം നല്‍കുന്നതിന്റെ ഭാഗമാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.സിനോവാക്, സിനോഫാം വാക്‌സിന്‍ എടുത്തവരില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മൂന്നാം ഡോസ് നല്‍കണം. വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് മറ്റ് വാക്‌സിന്‍ എടുത്തവര്‍ക്കും മൂന്നാം ഡോസ് നല്‍കണം.

Leave A Reply
error: Content is protected !!