ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം : ഭാര്യയെ സംശയത്തിന്റെ പേരിൽ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പേരൂർക്കട മണ്ണാമ്മൂല സ്വദേശി ബാലകൃഷ്ണൻ നായരെയാണ് ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

ഭാര്യ ഗോമതി അമ്മയെയാണ് പ്രതി കൊലപ്പെടുത്തിയത്. മേശയുടെ കാൽ ഇളക്കിയെടുത്താണ് തലയ്ക്ക് അടിച്ചത്. 2018 ഫെബ്രുവരി 11 നാണ്‌ ‌കേസിനാസ്പദമായ സംഭവം.ഉച്ചയ്ക്ക് 12.30 ന് വീട്ടിലെത്തിയ ബാലകൃഷ്ണൻ നായർ അവിഹിതമാരോപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് പ്രതി ഗോമതി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് വീട് പൂട്ടി പോകുകയും ചെയ്തു. മകൾ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.

Leave A Reply
error: Content is protected !!