വ്യാജരേഖയുണ്ടാക്കി പണവും സ്വർണവും തട്ടിയയെടുത്ത ആൾ അറസ്റ്റിൽ

വ്യാജരേഖയുണ്ടാക്കി പണവും സ്വർണവും തട്ടിയയെടുത്ത ആൾ അറസ്റ്റിൽ

വ്യാജരേഖയുണ്ടാക്കി 40 ലക്ഷം രൂപയുടെ സ്വർണവും 38 ലക്ഷം രൂപയുടെ വിദേശകറൻസികളും തട്ടിയെടുത്ത ആളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ വ്യാജരേഖയുണ്ടാക്കി 40 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തുവെന്നാണ് കേസ്.

ചാവശ്ശേരി സ്വദേശി കെ. ഷിനോദിനെ (41) ആണ് മട്ടന്നൂർ സി.ഐ. എം. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ഥാപനത്തിൽനിന്ന് 38 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും തട്ടിയെടുത്തിരുന്നു. ഇതിനുശേഷം ഒളിവിൽപോയ പ്രതിയെ ഒരുവർഷത്തിനുശേഷമാണ് എറണാകുളം എറണാകുളം വാഴക്കാലയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

Leave A Reply
error: Content is protected !!