ദേഹാസ്വാസ്ഥ്യം;മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം;മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചു

ഡൽഹി;മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്എയിംസിൽ പ്രവേശിപ്പിച്ചു.പനിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.

Leave A Reply
error: Content is protected !!