കാസർഗോഡ് ; സ്ക്കൂൾ കുട്ടികൾക്കായി ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

കാസർഗോഡ് ; സ്ക്കൂൾ കുട്ടികൾക്കായി ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

പതിനെട്ട് മാസ കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിദ്യാലയങ്ങൾ തുറക്കുമ്പോൾ കാസർഗോഡ് ജില്ലയിലെ കായിക മേഘലയിൽ പുത്തൻ ഉണർവ്വേകാൻ വ്യത്യസ്ത കർമ്മ പരിപാടികളുമായി മുന്നേറുകയാണ് കാസർഗോഡ് ഹോക്കി ജില്ലാ കമ്മിറ്റി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 12 വിദ്യാലയങ്ങൾക്കായി ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്ക്കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കി യുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേരള ഹോക്കിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പടന്നക്കാട് നെഹ്രു കോളേജിൽ നടന്ന ഹോക്കി സ്റ്റിക്ക് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കേരള ഹോക്കി സംസ്ഥാന പ്രസിഡന്റ് പി.സുനിൽകുമാർ നിർവഹിച്ചു. കാസർഗോഡ് ഹോക്കി ജില്ലാ പ്രസിഡണ്ട് എം.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.അച്ചുതൻ മാസ്റ്റർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ടി.വി.ബാലൻ, പി.പി.അശോകൻ, പളളം നാരായണൻ, പി.പി.കുഞ്ഞിരാമൻ, കെ.വി രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതവും സജീവൻ വെങ്ങാട്ട് നന്ദിയും പറഞ്ഞു. കാസർഗോഡ് ജില്ലയിലെ തിരഞ്ഞെടുത്ത യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ ഹോക്കി സ്റ്റിക്ക് കൈമാറിയത്. വരും ദിവസങ്ങളിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് നവംബർ മാസം അവസാനവാരം ജില്ലയിൽ സ്വീകരണമൊരുക്കുമെന്നും കാസർഗോഡ് ഹോക്കി ഭാരവാഹികൾ അറിയിച്ചു.

Leave A Reply
error: Content is protected !!