ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് ജാമ്യഹര്‍ജിയെ എതിര്‍ത്ത് മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാവുക.

മയക്കുമരുന്ന് കടത്തിയെന്ന ആരോപണം അസംബന്ധമാണെന്ന് അഡ്വ. അമിത് ദേശായി കോടതിയിൽ പറഞ്ഞു. പരിശോധന നടക്കുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ ചെക്-ഇൻ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യൻ ഖാന്‍റെ കയ്യിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. തീർത്തും തെറ്റായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയർത്തുന്നത്.

ആര്യൻ ഖാൻ കൈയിൽ പണം കരുതിയിരുന്നില്ല. അതിനാൽ തന്നെ ലഹരിമരുന്ന് വാങ്ങാൻ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ, സുഹൃത്തായ അർബാസ് മർച്ചന്‍റിൽ നിന്ന് പിടികൂടിയ ചരസ് ഉപയോഗിക്കുമായിരുന്നെന്ന് ആര്യൻ ഖാൻ സമ്മതിച്ചതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാൽ, ബലപ്രയോഗത്തിലൂടെയാണ് ഇത്തരമൊരു കുറ്റസമ്മതം നടത്തിയതെന്ന് ആര്യൻ ഖാന്‍റെ അഭിഭാഷകൻ പറഞ്ഞു.

Leave A Reply
error: Content is protected !!