ഖത്തറിൽ കോവിഡ് വാക്സിൻ ബൂസ്​റ്റർ ഡോസ്​ കൃത്യസമയത്ത് സ്വീകരിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം

ഖത്തറിൽ കോവിഡ് വാക്സിൻ ബൂസ്​റ്റർ ഡോസ്​ കൃത്യസമയത്ത് സ്വീകരിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിൽ കോവിഡ് വാക്സിൻ ബൂസ്​റ്റർ ഡോസ്​ കൃത്യസമയത്ത് സ്വീകരിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം. സെപ്​റ്റംബർ 15 മുതൽ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിൽ രണ്ട് ഡോസ്​ സ്വീകരിച്ച് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്​റ്റർ ഡോസ്​ നൽകുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. 50 വയസ്സിന് മുകളിലുള്ളവർ, മാറാരോഗങ്ങളുള്ളവർ എന്നിവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിൽ മുൻഗണന.

യോഗ്യരായവർ നിർബന്ധമായും ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കണമെന്നും രണ്ട് ഡോസ്​ വാക്സിൻ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞവരിൽ വാക്സിൻ നൽകിയ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് വ്യക്തമാക്കി.ബൂസ്​റ്റർ ഡോസിന് യോഗ്യരായവരെ രോഗം വരാൻ സാധ്യതയുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്​.

Leave A Reply
error: Content is protected !!