വേലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥ മരിച്ചു

വേലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥ മരിച്ചു

വേലൂരില് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗൃഹനാഥ മരിച്ചു.ഇവരുടെ ഭര്ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്. കേച്ചേരി സ്വദേശി കിഴിത്തുള്ളിക്കല് ആമിന (60) ആണ് മരിച്ചത്. ആമിനയുടെ ഭര്ത്താവ് ബീരാന്കുട്ടി (65)യാണ് ഗുരുതരപരിക്കുകളുമായി ആശുപത്രിയില് ചികിത്സയില് കഴിയുന്നത്.

വേലൂര് എരുമപ്പെട്ടി തയ്യൂര് റോഡില് പാല്സൊസൈറ്റിയ്ക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 യോടെയാണ് അപകടം നടന്നത്. സമീപത്തെ വീട്ടില് നിന്ന് കാര് പുറകോട്ട് എടുക്കുബോള് ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടന് ഗുരുതര പരിക്കേറ്റ ഇവരെ കേച്ചേരി ആക്ടസ് പ്രവര്ത്തകര് മുളങ്കുന്നത്ത്ക്കാവ് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ആമിനയുടെ ജീവന് രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!