വീണ്ടും ഉയരങ്ങളിലേക്ക്: നായാട്ട് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

വീണ്ടും ഉയരങ്ങളിലേക്ക്: നായാട്ട് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മലയാള ചിത്രം നായാട്ട് റിലീസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മിൿസാഛ് ചിത്രം എന്ന നിലയിലും സിനിമയിൽ സംസാരിച്ച വിഷയം എന്ന നിലയിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രത്തിൽ ജോജു ജോർജ് കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ഇപ്പോൾ ചിത്രത്തിന് വലിയ ഒരു അംഗീകാരം ആണ് ലഭിച്ചിരിക്കുന്നത്. നായാട്ട് അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വീഡിഷ് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്കും ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്കുമാണ് നായാട്ട് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രഞ്‍ജിത്, പി എം ശശിധരൻ, മാര്‍ട്ടിൻ പ്രക്കാട് എന്നിവര്‍ ചേര്‍ന്നാണ് നായാട്ട് നിർമിച്ചത്.

Leave A Reply
error: Content is protected !!