സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർഥിയെ തെരഞ്ഞെടുത്തു

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർഥിയെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർഥിയെ തെരഞ്ഞെടുത്തു.അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിലാണ്​ തെരഞ്ഞെടുത്തത് .വിദ്യാർഥി വിജയ് വിമൽ തെരഞ്ഞെടുക്കപ്പെട്ടത്.

ചാവർകോട് സി.എച്ച്.എം.എം കോളജിൽനിന്ന്​ ബിരുദം പൂർത്തിയാക്കി പി.ജിക്ക് തയാറെടുക്കുകയാണ്​ വിജയ്. 21 കാരനായ വിജയ് വിമൽ കോളജ് യൂനിയൻ കൗൺസിലറും കേരള സർവകലാശാല സ്​റ്റുഡൻസ് കൗൺസിൽ അംഗവുമാണ്.

എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

Leave A Reply
error: Content is protected !!