അടഞ്ഞുകിടന്ന ക്ലാസ് മുറിയിൽ അരക്കിലോ കഞ്ചാവ്

അടഞ്ഞുകിടന്ന ക്ലാസ് മുറിയിൽ അരക്കിലോ കഞ്ചാവ്

ക്ലാസ് മുറിയിൽ സമൂഹവിരുദ്ധർ ഉപേക്ഷിച്ച അരക്കിലോ വരുന്ന കഞ്ചാവു പൊതി സ്കൂൾ ശുചീകരണത്തിനിടെ കണ്ടെത്തി. കൂട്ടായി നോർത്ത് ജി.എം.എൽ.പി. സ്കൂളിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സജിതയുടെ നേതൃത്വത്തിലുള്ള സംഘം ക്ലാസ് മുറികളിൽ കൂടുതൽ പരിശോധന നടത്തി.

കൂട്ടായി നോർത്ത് ജി.എം.എൽ.പി. സ്കൂളിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ക്ലാസ്റൂം പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നതിനിടെയാണ് പൊതി ശ്രദ്ധയിൽപ്പെട്ടത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞുകിടക്കുന്ന അവസരം മുതലെടുത്താണ് സമൂഹവിരുദ്ധർ ഇതുചെയ്തത്.

Leave A Reply
error: Content is protected !!