സൈബർ ഇടങ്ങളിൽ സി.​പി.​എം- ബി.​ജെ.​പി അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​ണ്

സൈബർ ഇടങ്ങളിൽ സി.​പി.​എം- ബി.​ജെ.​പി അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​ണ്

സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നെ​ന്ന് മു​ൻ എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം. കോ​ൺ​ഗ്ര​സി​നെ​യും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​യും ആ​ക്ഷേ​പി​ക്കു​ന്ന​തി​ൽ സൈബർ ഇടങ്ങളിൽ ഇ​വ​രു​ടെ അ​ന്ത​ർ​ധാ​ര വ​ള​രെ സ​ജീ​വ​മാ​ണ്. ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ൻ​റ്​ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഗീ​താ ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Leave A Reply
error: Content is protected !!