മണിപ്പൂരിൽ ഭീകരരുടെ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഭീകരരുടെ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

ഇംഫാൽ : മണിപ്പൂരിൽ സാധാരണക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. അഞ്ച് പേർ കൊല്ലപ്പെട്ടു. കാംഗ്‌പോക്പി ജില്ലയിലെ ബി ഗാംനോം ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ ജനങ്ങൾ ഗ്രാമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

മണിപ്പൂരിൽ ഭീകര സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ സേന ഭീകര വേട്ട നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് പോലീസ് കമാൻഡോ ടീം, സ്‌പെഷ്യൽ കമാൻഡോ, തൗബാൽ പോലീസ് കമാൻഡോ, 16 അസം റൈഫിൾസ് ടീം, സുരക്ഷാ സേന ഉൾപ്പെടെയുള്ളവരുടെ സംയുക്ത സംഘമാണ് വ്യാപക പരിശോധന നടത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു.

.

Leave A Reply
error: Content is protected !!