കോവിഡ് പ്രതിരോധം; ഖത്തറിൽ 27 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചു

കോവിഡ് പ്രതിരോധം; ഖത്തറിൽ 27 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചു

ദോഹ:ഖത്തറിൽ 27 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ പി.എച്ച്.സി.സി അറിയിച്ചു.കൊവിഡ് പകര്‍ച്ചവ്യാധിയെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ അവസാനഘട്ട നടപടിയിലാണിത്.

പി.എച്ച്.സി.സിയുടെ 28 ആരോഗ്യ കേന്ദ്രങ്ങളില്‍ നിലവില്‍ കൊവിഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാവ് ദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ ഒഴികെയുള്ള 27 ആരോഗ്യ കേന്ദ്രങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമെന്ന് പി.എച്ച്.സി.സി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് നേരിട്ടെത്തി ഡോക്ടറുമായി സംവദിക്കാം. കൂടാതെ ആവശ്യമുള്ള രോഗികള്‍ക്ക് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുന്നത് തുടരുമെന്നും പി.എച്ച്.സി.സി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സമ്യ അബ്ദുള്ള വ്യക്തമാക്കി.

Leave A Reply
error: Content is protected !!