വീടിനു മുകളിൽ തെങ്ങുവീണ് വീട്ടമ്മയ്ക്ക് പരിക്ക്

വീടിനു മുകളിൽ തെങ്ങുവീണ് വീട്ടമ്മയ്ക്ക് പരിക്ക്

പനമരം : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തേങ്ങ ശരീരത്തിൽ വീണാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പൂതാടി പഞ്ചായത്തിന്റെ പുഞ്ചക്കുന്ന് കാവുംപുറത്ത് ഷനലേഷിന്റെ ഭാര്യ സീത(48)യ്ക്കാണ് പരിക്കേറ്റത്.

ഇവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിനു സമീപത്തെ തെങ്ങ് അടിയോടെ കടപുഴകി വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയും ഓടുകളും തകർന്നു. വീടിന്റെ ഭിത്തികൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.

Leave A Reply
error: Content is protected !!