ബിസ്‌കറ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇക്കര്യങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ബിസ്‌കറ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇക്കര്യങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

പ്രഭാതഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കെല്ലാം അറിയാം. അത് ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് രാവിലെ നമ്മള്‍ എന്താണ് കഴിക്കാനായി തെരഞ്ഞെടുക്കുന്നത് എന്ന വിഷയവും. മിക്കവാറും ബിസ്‌കറ്റുകളോ കുക്കീസോ ഒക്കെയാകാം ഈ സ്‌റ്റോര്‍ ചെയ്ത് വയ്ക്കുന്ന ‘ബ്രേക്ക്ഫാസ്റ്റ്’. ഇതിനൊപ്പം ചായയോ കാപ്പിയോ കഴിക്കും. ധാരാളം പേര്‍ ഈ ശീലത്തില്‍ മുന്നോട്ടുപോകുന്നത് കാണാനാകും.

ബ്രേക്ക്ഫാസ്റ്റായി ബിസ്‌കറ്റോ അതിന് തുല്യമായ ഭക്ഷണസാധനങ്ങളോ കഴിക്കുന്നത് വളരെ പതുക്കെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ലവ്‌നീത് ബത്ര പറയുന്നത്. ബിസ്‌കറ്റിലടങ്ങിയിരിക്കുന്ന ‘ഹൈഡ്രൊജനേറ്റഡ് ഫാറ്റ്’, ‘വൈറ്റ് ഷുഗര്‍’ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താനിടയാക്കുമെന്നും ഇവര്‍ പറയുന്നു. രാവിലെ ഉണര്‍ന്നയുടന്‍ കാപ്പിയോ ചായയോ കഴിക്കരുത്. വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാന്‍. തുടര്‍ന്ന് ബിസ്‌കറ്റിന് പകരം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച നട്ട്‌സ്, അതല്ലെങ്കില്‍ സീഡ്‌സ്, പഴങ്ങള്‍ തുടങ്ങിയ പ്രകൃതിദത്തമായ ഭക്ഷണസാധനങ്ങള്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും ഇവര്‍ പറയുന്നു.

Leave A Reply
error: Content is protected !!