ജനവാസകേന്ദ്രത്തിൽ ഭീതിപടർത്തി ഒറ്റയാൻ

ജനവാസകേന്ദ്രത്തിൽ ഭീതിപടർത്തി ഒറ്റയാൻ

ജനങ്ങളെ ഭീതിയിലാക്കി ജനവാസകേന്ദ്രങ്ങളിലൂടെ ഒറ്റയാന്റെ നെട്ടോട്ടം. ചൊവ്വാഴ്ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളെ ആശങ്കയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ് ആനയെത്തിയത്. മുട്ടങ്കര പയ്യമ്പള്ളി, ചെറൂരുവരെ ആനയെത്തി. ഏഴരയോടെ ചെറൂരിലാണ് ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പും നാട്ടുകാരും ചേർന്ന് തുടങ്ങിയത്.

മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിൽ 10 മണിയോടെ ആനയെ വനത്തിലേക്ക് തുരത്തി. വന്ന വഴിതന്നെ ആനയെ കുറുവ വനത്തിലെത്തിച്ചു. പോയവഴിയിലെല്ലാം കൃഷിയുൾപ്പെടെ നശിപ്പിച്ചെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ജനവാസ കേന്ദ്രങ്ങളായതിനാൽ ആനയെ പ്രകോപിപ്പിക്കാത്ത തരത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി. ആന കടന്നുപോകുന്ന ഭാഗത്തെ റോഡുകളിൽ ഗതാഗതം തടഞ്ഞ് ആനയെ വനഭാഗത്തേക്ക് കടത്തിവിട്ടു.

Leave A Reply
error: Content is protected !!