കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ പാഞ്ഞുകയറി; ആളപായമില്ല

കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ പാഞ്ഞുകയറി; ആളപായമില്ല

വടകര : ദേശീയപാതയിൽ പെരുവാട്ടുംതാഴ പാർക്കോ ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി.ഡ്രൈവർക്ക് നിസ്സാരപരിക്കേറ്റു. വീട്ടുകാർക്ക് പരിക്കൊന്നുമില്ല. ഹുസൈന്റെ മകൻ ഫായിസിന്റെ സ്കൂട്ടറിന് ഇടിയിൽ കേടുപാട് പറ്റി.

മഠത്തിൽ കുനിയിൽ ഹുസൈന്റെ വീട്ടിലേക്കാണ് കാറിടിച്ചുകയറിയത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു കാർ. വലിയശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീടിന്റെ ഒരുവശത്തെ ഭിത്തിയിൽ ഇടിച്ച നിലയിലായിരുന്നു കാർ.

Leave A Reply
error: Content is protected !!