തെലുഗ് ചിത്രം മഹാസമുദ്ര൦ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

തെലുഗ് ചിത്രം മഹാസമുദ്ര൦ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

അജയ് ഭൂപതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം മഹാ സമുദ്രം നാളെ ഒക്ടോബർ 14ന് ലോകമെമ്പാടുമുള്ള തീയറ്ററിൽ പ്രദർശനത്തിന് എത്തും.  മൾട്ടിസ്റ്റാർ ചിത്രമാണ് മഹാസമുദ്രം. സിദ്ധാർത്ഥ്, ഷർവാനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ വൈവിധ്യമാർന്ന വേഷമിട്ട നടി അദിതി റാവു ഹൈ ദാരിയാണ് ചിത്രത്തിലെ നായിക. നേരത്തെ, സാമന്ത, സായ് പല്ലവി എന്നിവരെ പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് അദിതി ചിത്രത്തിൽ എത്തിയത്.

Leave A Reply
error: Content is protected !!