പേമാരി ; ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു

പേമാരി ; ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നു

ആനക്കര : കനത്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് കൂടുതൽ ഉയർന്നു. കേന്ദ്ര ജലകമ്മീഷന്റെ കണക്കുപ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ തിങ്കളാഴ്ച അഞ്ചര മീറ്ററായിരുന്നു ജലനിരപ്പ്. ചൊവ്വാഴ്ച വൈകീട്ടോടെ അത് ഏഴ് മീറ്ററായി ഉയർന്നു.

തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച രാവിലെവരെ മേഖലയിൽ 84.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ എല്ലാ ഷട്ടറും തുറന്നു. ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവിൽ പുഴ ഇരുകരയുംമുട്ടിയാണ് ഒഴുകുന്നത്. ഇ സാഹചര്യ ത്തിൽ പ്രദേശവാസികൾക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകി.

Leave A Reply
error: Content is protected !!