ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങൾ

ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങൾ.യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുതാര്യമായ നടത്തിപ്പിനായി സിലബസ് കമ്മറ്റിയും അഫിലിയേഷൻ കമ്മറ്റിയും പരീക്ഷാ കമ്മറ്റിയും റിസൾട്ട് കമ്മറ്റിയും രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. 16,000 മദ്രസകളാണ് യുപിയിൽ ഉളളത്.

അതേസമയം മദ്രസകളുമായി ബന്ധപ്പെട്ടതും കുട്ടികളുടെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യാനും പാസ്‌പോർട്ട് വേരിഫിക്കേഷനും ഉൾപ്പെടെയുളള ഡിജിറ്റൽ ജോലികൾക്കായി ഒരു ഐടി സെൽ മദ്രസ ബോർഡിന് കീഴിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. 2017 ൽ തന്നെ എൻസിഇആർടി സിലബസിലുളള ഉറുദു പുസ്തകങ്ങൾ മദ്രസകളിൽ പാഠ്യവിഷയമാക്കാൻ തീരുമാനമെടുത്തിരുന്നു. 2018-19 മുതൽ സിലബസ് പരിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു.

Leave A Reply
error: Content is protected !!