“ഇന്ത്യ വില്‍പ്പനക്ക് സമരമാവുക” എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ യുവജന ധര്‍ണ്ണ സംഘടിപ്പിച്ചു

“ഇന്ത്യ വില്‍പ്പനക്ക് സമരമാവുക” എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ യുവജന ധര്‍ണ്ണ സംഘടിപ്പിച്ചു

വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ എയര് ഇന്ത്യ ടാറ്റക്ക് വില്ക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തില് പ്രതിഷേധിച്ച് ഇന്ത്യ വില്പ്പനക്ക് സമരമാവുക എന്ന മുദ്രാവാക്യമുയര്ത്തി ഡി.വൈ.എഫ്.ഐ. വെള്ളാറ്റഞ്ഞൂര് മേഖല കമ്മിറ്റി യുവജന ധര്ണ്ണ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മുന് ബ്ലോക്ക് കമ്മിറ്റി അംഗവും ,സിപിഎം വെള്ളാറ്റഞ്ഞൂര് ലോക്കല് കമ്മിറ്റി അംഗം പി.എസ്. .സുഭാഷ് ധര്ണ്ണ ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ. വെള്ളാറ്റഞ്ഞൂര് മേഖല പ്രസിഡന്റ് രാഹുല് എടാട്ടുപറമ്പില് അധ്യക്ഷത വഹിച്ചു , എസ്.എഫ്.ഐ.വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് നികേഷ് ഇ.കെ. ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗം സുകന്യ സുജിത്, എസ്.എഫ്.ഐ. മേഖല സെക്രട്ടറി റിന്ഷാദ് തുടങ്ങിയവര് പങ്കെടുത്ത് സംസാരിച്ചു.ഡി.വൈ.എഫ്.ഐ. വെള്ളാറ്റഞ്ഞൂര് മേഖല സെക്രട്ടറി ബിനില് ടി.ബി സ്വാഗതവും ഡി.വൈ.എഫ്.ഐ. മേഖല ട്രെഷറര് :കെ.വി. പ്രദീപ് നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!