എരുമപ്പെട്ടി നെല്ലുവായില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചവര്‍ വീടുകളില്‍ തിരിച്ചെത്തി

എരുമപ്പെട്ടി നെല്ലുവായില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചവര്‍ വീടുകളില്‍ തിരിച്ചെത്തി

എരുമപ്പെട്ടി നെല്ലുവായില് വെള്ളം കയറിയതിനെ തുടര്ന്ന് മാറ്റി പാര്പ്പിച്ചവര് വീടുകളില് തിരിച്ചെത്തി. നെല്ലുവായ് പാടശേഖരത്തിന് സമീപമുള്ള 10 കുടുംബങ്ങളേയും സൊസൈറ്റി റോഡിലുള്ള 3 കുടുംബങ്ങളെയുമാണ് വെള്ളം കയറിയതിനെ തുടര്ന്ന് ഇന്നലെ വൈകീട്ട് മാറ്റി പാര്പ്പിച്ചത്.

ജലനിരപ്പ് ഉയര്ന്നതിനാല് വാഴാനി ഡാമിലെ ഷട്ടറുകള് ഇന്നലെ തുറന്നിരുന്നു. തുടര്ന്ന് വടക്കാഞ്ചേരി കേച്ചേരി പുഴ കരകവിയുകയും നെല്ലുവായ് പാടശേഖരത്തില് വെള്ളം പൊങ്ങുകയും ചെയ്തു. ഇന്ന് രാവിലെ മുതല് മഴ ഒഴിഞ്ഞതോടെ വെള്ളം ഇറങ്ങി കുടുംബങ്ങള് വീടുകളിലേക്ക് തിരികെയെത്തി.

Leave A Reply
error: Content is protected !!