ഐപിഎൽ 2021: റിഷഭ് പന്ത് ഒരു മാച്ച് വിന്നർ ആണെന്ന് ഷെയ്ൻ വാട്സൺ

ഐപിഎൽ 2021: റിഷഭ് പന്ത് ഒരു മാച്ച് വിന്നർ ആണെന്ന് ഷെയ്ൻ വാട്സൺ

ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ന്റെ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) ഏറ്റുമുട്ടുന്നതിനുമുമ്പ് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനോട് ഫ്രീ ആയി സ്വാതന്ത്ര്യത്തോടെ കളിക്കാൻ ഷെയ്ൻ വാട്സൺ ഉപദേശിച്ചു. “റിഷഭ് പന്തിനോടുള്ള എന്റെ ഉപദേശം സ്വാതന്ത്ര്യത്തോടെ കളിക്കുക, ആത്മവിശ്വാസം ഉള്ളപ്പോൾ, മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അങ്ങനെ ചെയ്‌താൽ കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ പുറത്തെടുത്ത പ്രകടനം ഇത്തവണയും എടുക്കാൻ കഴിയുമെന്ന് ,” വാട്സൺ പറഞ്ഞു.

വാട്ട്സൺ പന്തിനെ ഒരു ‘മാച്ച് വിന്നർ’ എന്ന് വിളിച്ചു, എതിരാളികളിൽ നിന്ന് ഏത് മത്സരവും തട്ടിയെടുക്കാൻ പന്തിന് കഴിയുമെന്നും അദ്ദേഹ൦ പറഞ്ഞു. ഈ വർഷം ആദ്യം ഇന്ത്യയിൽ വിനാശകരമായ ആദ്യ പകുതിക്ക് ശേഷം ഐ‌പി‌എല്ലിന്റെ രണ്ടാം പാദത്തിൽ ഇയോൻ മോർഗന്റെ ടീം മികച്ച പ്രകടനം ആണ് നടത്തിയതെന്നും വാട്സൺ പറഞ്ഞു. കൂടാതെ കെകെആർ ഓപ്പണർമാരായ ശുബ്മാൻ ഗില്ലിനെയും വെങ്കിടേഷ് അയ്യരെയും വാട്സൺ പ്രശംസിച്ചു.

Leave A Reply
error: Content is protected !!