വെള്ളക്കെട്ടും അപകടക്കുഴികളുമായി ദേശീയപാത

വെള്ളക്കെട്ടും അപകടക്കുഴികളുമായി ദേശീയപാത

മഴ ശക്തമായതോടെ ദേശീയപാതയിൽ അപകട ഭീഷണിയായി വെള്ളക്കെട്ടും അപകടക്കുഴികളും നിറഞ്ഞു. മണ്ണുത്തി – അങ്കമാലി ദേശീയപാതയിൽ ആമ്പല്ലൂരിലും നന്തിക്കരയിലുമാണ് വെള്ളക്കെട്ടുണ്ടായത്. കുഴികളിലടക്കം വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ഇതോടെ റോഡിലെ കുഴികൾ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങളടക്കം അപകട ഭീഷണിയിലായി. നന്തിക്കര സ്കൂൾ സ്റ്റോപ്പിന് സമീപം മാസങ്ങളായി രൂപപ്പെട്ട കുഴികളടയ്ക്കാൻ ടോൾ കമ്പനി തയ്യാറായിട്ടില്ല. മഴ ശക്തമായതോടെ ദേശീയപാത കൂടുതൽ ശോച്യാവസ്ഥയിലായി. വാഹനങ്ങൾ കുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും ഗതാഗതക്കുരുക്കുണ്ടാകുന്നതും പതിവാണ്.

Leave A Reply
error: Content is protected !!