എരുമപ്പെട്ടി കരിയന്നൂരില്‍ പത്ത് ഏക്കറോളം നെല്‍കൃഷി നശിച്ചു

എരുമപ്പെട്ടി കരിയന്നൂരില്‍ പത്ത് ഏക്കറോളം നെല്‍കൃഷി നശിച്ചു

വെള്ളം കയറി എരുമപ്പെട്ടി കരിയന്നൂരില് പത്ത് ഏക്കറോളം നെല്കൃഷി നശിച്ചു
തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്ന്ന് വെള്ളം കയറി എരുമപ്പെട്ടി കരിയന്നൂരില് പത്ത് ഏക്കറോളം നെല്കൃഷി നശിച്ചു.കരിയന്നൂര് – തോന്നല്ലൂര് പാടശേഖരങ്ങളിലെ കുണ്ടുതോട്ടിലെ ചീപ്പു തടയണയില് നീരൊഴുക്ക് തടസ്സപ്പെട്ടതാണ് കൃഷിനാശത്തിന് കാരണമായത്.കടങ്ങോട് വനത്തിലെ ചോലകളില്നിന്ന് വലിയതോതില് വെള്ളം വടക്കാഞ്ചേരിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടാണിത്.
പതിറ്റാണ്ടുകളായി ചിറയിലെ രണ്ട് ഓവുകളിലെ ചീപ്പുകള് തുറന്നാല് വെള്ളക്കെട്ട് ഒഴിഞ്ഞുപോകാറാണ് പതിവ്. നാലുവര്ഷം മുമ്പ് കര്ഷകര് അറിയാതെ, ചിറയുടെ ഒരു ഓവിന്റെ അടിത്തട്ടില് ഒരുമീറ്റര് ഉയര്ത്തിക്കെട്ടിയതാണ് വെള്ളക്കെട്ട് ഉണ്ടായി കൃഷി നശിക്കാന് ഇടയായത്. കൂടാതെ ന്യൂനമര്ദ്ധവും തുടര്ച്ചയായി പെയ്യുന്ന മഴയും വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില് ഒരാഴ്ചയായി വെള്ളം കെട്ടിനില്ക്കുകയാണ്. തോടിന്റെ സമീപത്തെ നിലങ്ങളില് പത്തുദിവസം മുമ്പ് നട്ട ഞാറ് മുഴുവന് ഒലിച്ചുപോയി. മറ്റിടങ്ങളില് വെള്ളം ഒഴിഞ്ഞുപോകാതെ ഞാറ് ചീഞ്ഞു നശിച്ചു. വെള്ളം കെട്ടിനില്ക്കുന്നതിനാല് ചിറയ്ക്ക് സമീപം കൈത്തോടിന്റെ പാര്ശ്വഭിത്തി തകര്ന്നിട്ടുണ്ട്.
Leave A Reply
error: Content is protected !!