ജൂവലറികളിൽ നിന്ന് 28 പവൻ കവർന്നു ; അന്വേഷണം

ജൂവലറികളിൽ നിന്ന് 28 പവൻ കവർന്നു ; അന്വേഷണം

കുഴിത്തുറ : നിദ്രവിളയിലെ രണ്ട് ജൂവലറികളിൽ നിന്ന് 28 പവൻ കവർന്നതായി പരാതി .നിദ്രവിള കൂനംവിള സ്വദേശി രാജാഗോപാലിന്റെ ജൂവലറിയിൽനിന്ന് 19 പവൻ സ്വർണാഭരണങ്ങളും കോയിക്കൽതോപ്പ് സ്വദേശി വിശ്വംഭരന്റെ സ്വന്തമായ ജൂവലറിയിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം നടത്തിയത് .

രാജാഗോപാലിന്റെ വീടിന് മുൻവശത്തുള്ള ജൂവലറിയിൽ ഷട്ടറിലെ പൂട്ടു തകർത്താണ് കവർച്ച നടത്തിയത്. ഡിസ്‌പ്ലേക്ക്‌ വെച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

അതെ സമയം സമീപത്തുള്ള ജൂവലറിയിലും മോഷ്ടാക്കൾ ഷട്ടറിലെ പൂട്ടു തകർത്താണ് അകത്ത് കയറിയത് . നിദ്രവിള പോലീസ് കേസെടുത്തു .

Leave A Reply
error: Content is protected !!