നാളെ കൊരട്ടിക്കര പെരുന്നാൾ

നാളെ കൊരട്ടിക്കര പെരുന്നാൾ

മലബാർ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാൾ വ്യാഴം ,വെള്ളി (14 ,15) ദിവസങ്ങളിൽ ആഘോഷിക്കും.വ്യാഴ്ച വൈകീട്ട് ആറിന് പ്രിയദർശനി മാർ ബഹനാം കുരിശ് തൊട്ടിയിലും ,കോടത്തുകുണ്ട് സെൻ്റ ജോർജ് കുരിശ് തൊട്ടിയിൽ ധൂപപ്രാർത്ഥന നടക്കും തുടർന്ന് പള്ളിയിൽ നടക്കുന്ന സന്ധ്യ നമ്സ്ക്കാരത്തിന് സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്യം വഹിക്കും.പ്രദക്ഷിണത്തിന് ശേഷം ആശീർവദം ,നേർച്ച വിതരണം എന്നിവ നടക്കും.
പെരുന്നാൾ ദിവസം രാവിലെ 8ന് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം ,നേർച്ച വിതരണം എന്നിവ ഉണ്ടാകും.
പെരുന്നാളിന് മുന്നോടിയായി വികാരി ഫാ.മൈക്കിൾ ഗീവർഗ്ഗീസ് കൊടിയേറ്റം നടത്തി.
വികാരി ഫാ.മൈക്കിൾ ഗിവർഗ്ഗീസ് , സെക്രട്ടറി ബാബു മേക്കാട്ടുകുളം ,ട്രഷറർ കുട്ടി മോൻ മേക്കാട്ടുകുളം എന്നിവർ നേതൃത്വം നൽകി.
Leave A Reply
error: Content is protected !!