ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച

ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച

എടമുട്ടത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. നാലുപവനും 40,000 രൂപയുമാണ് കവർന്നത്. തവളക്കുളത്തിന് തെക്ക് അമ്പലത്തുവീട്ടിൽ ഷിഹാബുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. നാലു കിടപ്പുമുറികളിലെ അലമാരകളുടെ പൂട്ടും അലമാരയ്‌ക്കുള്ളിലെ സേയ്ഫുകളുടെ പൂട്ടും തകർത്തിട്ടുണ്ട്. വീട്ടിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.

തവളക്കുളത്തിന് തെക്ക് അമ്പലത്തുവീട്ടിൽ ഷിഹാബുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. പിതാവ് ചേക്കുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ശനിയാഴ്ച കോയമ്പത്തൂരിലേക്ക് പോയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചനടന്ന വിവരം അറിഞ്ഞത്. ഷിഹാബുദ്ദീന്റെ ഭാര്യയുടെ 25 പവനോളം സ്വർണാഭരണം നമസ്കാരപ്പായയ്ക്കുള്ളിലാണ് വെച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടില്ല.

Leave A Reply
error: Content is protected !!