കനത്ത മഴ ആശങ്കയിലായി വടക്കൻ കേരളത്തിലെ നെൽകർഷകർ

കനത്ത മഴ ആശങ്കയിലായി വടക്കൻ കേരളത്തിലെ നെൽകർഷകർ

മഴ കനത്തതോടെ നെൽ കർഷകർ ആശങ്കയിലാവുന്നു.ആലങ്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടകൻ കൃഷി ചെയ്ത കർഷകരാണ് പാടങ്ങളിൽ വെള്ളം നിറഞ്ഞ് ആശങ്കയിലായത്.രണ്ടുദിവസമായി തുടരുന്ന മഴയിൽ പാടശേഖരങ്ങൾ എല്ലാം വെള്ളത്തിലാണ്.
ഞാറു നട്ട് ദിവസങ്ങൾ പിന്നിട്ടതോടെ ഘട്ടത്തിൽ മഴ വില്ലനായി എത്തി തുടർന്ന് വെള്ളം വാർന്ന് ആശ്വാസം കൊണ്ടിരുന്ന സമയത്താണ് കർഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു കൊണ്ട് മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്.കൃഷിയിടങ്ങൾ എല്ലാം മഴയിൽ വെള്ളം നിറഞ്ഞ കവിയുകയാണ്. മഴ തുടർന്നാൽ വ്യാപകമായി കൃഷി നശിക്കും എന്ന ആശങ്കയാണ് കർഷകർ. ഒരു ഭാഗം കർഷകരും സ്ഥലം പാട്ടത്തിനെടുത്തു വായ്പയെടുത്ത് മാണ്
കൃഷി ഇറക്കിയിരിക്കുന്നത് അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ഇവർ കൃഷിയെ നോക്കിക്കാണുന്നതും. മഴ തുടരുകയും ജാഗ്രതാ നിർദ്ദേശങ്ങൾ ഉയരുകയും ചെയ്യുന്ന സമയങ്ങളിലും ശുഭപ്രതീക്ഷയിലാണ് രക്ഷകർ.
Leave A Reply
error: Content is protected !!