അച്ഛനും ബന്ധുവിനും മർദ്ദനം ; പ്രതികൾ അറസ്റ്റിൽ

അച്ഛനും ബന്ധുവിനും മർദ്ദനം ; പ്രതികൾ അറസ്റ്റിൽ

ചിറയിൻകീഴ് : അച്ഛനെയും അമ്മാവനെയും സംഘം ചേർന്ന് മർദിക്കുന്നതു കണ്ട് രക്ഷിക്കാനെത്തിയ യുവാവിനെയും കമ്പി കൊണ്ടടിച്ച് അവശനാക്കിയ പ്രതികൾ അറസ്റ്റിൽ .

കിഴുവിലം ചിറ്റാറ്റിൻകര ചിത്തിര നിവാസിൽ അനന്ദു (22), ശാർക്കര ക്ഷേത്രത്തിനു സമീപം ദൈവകൃപയിൽ അഗാറസ് (21), മണമ്പൂർ ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം എ.ബി. നിവാസിൽ കിച്ചു എന്ന് വിളിക്കുന്ന അരുൺ (21) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റു ചെയ്തത്.

കടയ്ക്കാവൂർ വിളയിൽമൂല ജങ്ഷനിൽ റോഡരികിൽ നിൽക്കുകയായിരുന്ന മനോഹരനെയും സുധാകരനെയും ബൈക്കിലെത്തിയ നാലംഗ സംഘം മദ്യലഹരിയിലാണ് ആക്രമിച്ചത് . അക്രമിസംഘത്തിലൊരുവനായ അനന്ദുവിനെ സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

Leave A Reply
error: Content is protected !!