പെരുമ്പടപ്പ് റൈഞ്ച് മുഅല്ലിം ട്രെയിനിങ് ക്യാമ്പ് നടത്തി

പെരുമ്പടപ്പ് റൈഞ്ച് മുഅല്ലിം ട്രെയിനിങ് ക്യാമ്പ് നടത്തി

നീണ്ട ഇടവേളക്കുശേഷം മദ്രസ്സ തുറക്കാനിരിക്കെ കോവിഡിന് ശേഷമുള്ള പുതിയ പഠന രീതികളും അഞ്ചാം ക്ലാസ്സ്വരെയുള്ള പുതിയ ബുക്കുകളും പരിശീലിപ്പിക്കുന്നതിനു വേണ്ടി പെരുമ്പടപ്പ് റൈഞ്ച് മുഅല്ലിം ട്രെയിനിങ് ക്യാമ്പ് നടത്തി. രണ്ടു ദിവസങ്ങളിലായി പെരുമ്പടപ്പ് ഇല്ലത്ത് മദ്രസയില് വെച്ച് നടത്തിയ ട്രൈനിങ്ങില് റൈഞ്ചിലെ 22 മദ്രസയിലെയും മുഴുവന് ഉസ്താദ്മാരും പങ്കെടുത്തു.

റൈഞ്ച് പ്രസിഡന്റ് അബൂബക്കര് മുസ്ലിയാര് പ്രാര്ത്ഥന നടത്തി അധ്യക്ഷത വഹിച്ചു. റൈഞ്ച് സെക്രട്ടറി കുഞ്ഞി മുഹമ്മദ് സഖാഫി, ഫൈനാന്സ് സെക്രട്ടറി ഹുസൈന് ബാഖവി തുടങ്ങിയവര് ട്രൈനിങ്ങിന് നേതൃത്വം നല്കി. റൈഞ്ച് വെല്ഫയര് സെക്രട്ടറി ആസിഫ് സഖാഫി സ്വാഗതവും ട്രെയിനിങ് സെക്രട്ടറി ഷെഫീഖ് സഖാഫി നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!