ആറ്റിൽ കുളിക്കാനിറങ്ങിയ 59 കാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

ആറ്റിൽ കുളിക്കാനിറങ്ങിയ 59 കാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

ചിറയിൻകീഴ് : വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ 59 കാരന് ഒഴുക്കിൽപ്പെട്ടു ദാരുണാന്ത്യം . മേൽകടയ്ക്കാവൂർ, ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിനടുത്ത് വിളയിൽ വീട്ടിൽ മോഹനൻ നായർ(59) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് വാമനപുരം ആറ്റിലെ പാറയിൽകടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. മോഹനൻ നായരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ മുതലപ്പൊഴി കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനാംഗങ്ങളാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് മൃതദേഹം മോഹനൻ നായരുടേതാണെന്നു സ്ഥിരീകരിച്ചത്‌.

Leave A Reply
error: Content is protected !!