ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കും

ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കും

ദോഹഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കും. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയവും കൃഷിവകുപ്പും ചേര്‍ന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്‌ക്വയറാണ് മേളയ്ക്ക് വേദിയാവുന്നത്. വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശന സമയം. വാരാന്ത്യങ്ങളില്‍ രാത്രി പത്തുമണി വരെ മേള നീണ്ടുനില്‍ക്കും.
Leave A Reply
error: Content is protected !!